Posts

Showing posts from September, 2020

Blue Bottle

Image
 Read in English നീലക്കുടുക്ക ഇംഗ്ലീഷ് നാമം  :  Narrow Banded Blue Bottle/ Southern Blue Bottle ശാസ്ത്രീയ   നാമം   :  Graphium teredon കുടുംബം  :  Papilionidae തിരിച്ചറിയൽ :  കറുത്ത  ചിറകുകൾക്ക് നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. പിൻ ചിറകിൽ വശങ്ങളിൽ  പച്ചകലർന്ന നീലനിറത്തിലുള്ള  പോലുള്ള വീതി കൂടിയ കോമ പോലുള്ള  പാടുകളുണ്ട്. .ചിറകിൻെറ അടിവശത്ത്  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയും കൂടാതെ  ഇടയ്ക്കിടെ നീലയും ചുവപ്പും  പൊട്ടുകൾ കാണപ്പെടുന്നു. ശരീരം  കറുത്തതാണ്. കാഴ്ചയിൽ  കാട്ടുകുടുക്ക   (common Jay)- ശലഭത്തോട്  സാമ്യമുണ്ട്. പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്  തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  വഴന, കറുവപട്ട,  കുളമാവ്  തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മൈക്കീലിയേസീ കുടു...

TAILED JAY

Image
Read in English   വിറവാലൻ ഇംഗ്ലീഷ് നാമം  : Tailed Jay ശാസ്ത്രീയ   നാമം   :  Graphium agamemnon കുടുംബം   :  Papilionidae തിരിച്ചറിയൽ :  കറുത്ത ചിറകുകളിൽ അനേകം പച്ചപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ്.    പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്    തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും    വഴന, കറുവപട്ട  തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മഗ്നോലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.   ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മിനുസമാർന്ന പച്ചകലർന്ന മ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ...

Lime Butterfly

Image
Read in English നാരക ശലഭം   ഇംഗ്ലീഷ് നാമം  :  Lime Butterfly ശാസ്ത്രീയ   നാമം : Papilio demoleus കുടുംബം :  Papilionidae തിരിച്ചറിയൽ  കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ്  പ്രത്യേകത                 : നാരകത്തെ ബാധിക്കുന്നതും അതീവ നാശനഷ്ടം ഉണ്ടാക്കുന്നതുമായ കീടമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   നാരകം. കറിനാരകം,  കാട്ടു നാരകം,  കറിവേപ്പ്, അരുത, പാണൽ  തുടങ്ങിയ റൂട്ടേസീ കുടുംബത്തിൽ പെട്ട സസ്യങ്ങളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നത്.     ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മിനുസമാർന്ന ഇളംമ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-  അഞ്ചു ഘണ്ഡങ്ങളുണ്ട് (). 4-ാം  ഘണ്ഡങ്ങൾ വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും.  5-ാം ഘണ്ഡത്തിലുള്ള പുഴു പച്ച നിറമാണ്. 5-ാം ഘണ്ഡത്തിലുള്ള...

Common Mime

Image
read in English വഴന ശലഭം   ഇംഗ്ലീഷ് നാമം  :  Common Mime ശാസ്ത്രീയ   നാമം   :  Papilio clytia  കുടുംബം  :  Papilionidae തിരിച്ചറിയൽ  വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ്  വഴന ശലഭം.   വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം   dissimilis  എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം   clytia   എന്നും അറിയപെടുന്നു.  നീലകടുവയെ അനുകരിക്കുന്ന രൂപം-  കറുത്ത നിറത്തിൽ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകൾ ഉള്ള ഇവയെ കണ്ടാൽ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകൾവശത്തെക്കാൾ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകിൽ മഞ്ഞനിറത്തിൽ ഉള്ള പൊട്ടുകൾ ആണ് ഇവയെ നീലകടുവയിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നത് . അരളിശലഭത്തെ അനുകരിക്കുന്ന രൂപം-  കറുപ്പുനിറത്തിൽ പൊട്ടുകൾ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തിൽ ഉള്ള വ്യത്യാസവും പിന് ചിറക...

Malabar Raven

Image
Read in English മലബാർ റാവൻ ഇംഗ്ലീഷ് നാമം :  Malabar Raven ശാസ്ത്രീയ   നാമം   : Papilio dravidarum  കുടുംബം  :  Papilionidae തിരിച്ചറിയൽ  നരച്ച തവിട്ടുനിറമാണ്.  മലബാർ റാവന്‍ വിഷമുള്ള  അരളി ശലഭത്തിൻെറ രൂപം അനുകരിക്കുന്നതിനാൽ     പക്ഷികളിൽ   നിന്നും മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്.   മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. വളരെ വേഗത്തിലാണ് പറക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്     പ്രത്യേകത                 :  പശ്ചിമഘട്ട നിവാസിയാണ്.   അപൂർവ്വമായ ഒരിനം ശലഭമാണ്  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  പാണൽ ചെടിയിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നത്.   ജീവിത ചക്രം                : 1. മുട്ട- ഗോളാ കൃതിയിലുള്ള മിനുസമാർന്ന ഇളംമ‍ഞ്ഞനിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ ...